02:28am 24 May 2026
NEWS
ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഒഴിഞ്ഞ് റസൂൽ പൂക്കുട്ടി; പുതിയ അമരക്കാരനായി ജഗദീഷും സലിം കുമാറും പരിഗണനയിൽ.
23/05/2026  10:49 AM IST
ചെറുകര സണ്ണിലൂക്കോസ്
ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഒഴിഞ്ഞ് റസൂൽ പൂക്കുട്ടി; പുതിയ അമരക്കാരനായി ജഗദീഷും സലിം കുമാറും പരിഗണനയിൽ

 

സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായതിന് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി രാജിവെച്ചു. 

പുതിയ യുഡിഎഫ് സർക്കാർ പദവിയിൽ തുടരാൻ ആവശ്യപ്പെടാത്ത സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിക്ക് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. 

കഴിഞ്ഞ ഒക്ടോബറിലായിരുന്നു മുൻ ഇടതുപക്ഷ സർക്കാർ പ്രേംകുമാറിനെ മാറ്റി റസൂൽ പൂക്കുട്ടിയെ അക്കാദമി ചെയർമാനായി നിയമിച്ചത്. 

ഈ നിയമനം അന്ന് വലിയ ചർച്ചകൾക്കും അതൃപ്തികൾക്കും വഴിവെച്ചിരുന്നു.

അതേസമയം റസൂൽ പൂക്കുട്ടി സ്ഥാനമൊഴിഞ്ഞതോടെ സർക്കാരിന് പുതിയ ചെയർമാനെ അക്കാദമിയിൽ നിയമിക്കേണ്ടതുണ്ട്. 

കോൺഗ്രസ് അനുഭാവികളായ ജഗദീഷ്, സലിം കുമാർ, ദീപു കരുണാകരൻ തുടങ്ങിയവരിൽ ഒരാൾക്ക് നറുക്ക് വീണേക്കാം. 

അതേസമയം നിലവിൽ ഒരു സ്ഥാനത്തേക്കുമില്ലെന്നും സിനിമയിൽ തിരക്കുണ്ടെന്നുമുള്ള നിലപാടിലാണ് ജഗദീഷ്. 

ഇക്കാര്യം സംസ്കാരിക വകുപ്പിനെ ജഗദീഷ് അറിയിച്ചിട്ടുണ്ട്. 

പ്രൊഫഷണൽ കോൺഗ്രസ്‌ തിരുവനന്തപുരം ജില്ലാ പ്രസിഡന്റും സംവിധായകനും നിർമാതാവുമാണ് ദീപു കരുണാകരൻ.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img